പിറവം....(Piravom news.in) മുൻ ഗവ. സീനി യർ പ്ലീഡർ പി.ജി. മനു ജീവനൊടുക്കിയ സംഭവത്തിൽ സമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചവർക്കെതിരെ പ്രേരണ കുറ്റം ചുമത്തണം.പ്രതികരണവുമായി ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ. പീഡനക്കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തായതോടെ, പി.ജി മനു കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ആളൂർ പറഞ്ഞു.

ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ആരെങ്കിലും പെരുമാറിയിട്ടുണ്ടെങ്കിൽ, അത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും ആളൂർ പറഞ്ഞു. കൊല്ലത്ത് ഡോ. വന്ദനദാസ് കുത്തേറ്റുമരിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനായ ആളൂരിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു മനു. ഈ കേസുമായി ബന്ധപ്പെട്ടാണ് കൊല്ലത്ത് വാടകവീട്ടിൽ താമസിച്ചത്.
'മനു ബുധനാഴ്‌ച തുടർവാദത്തിന് തയ്യാറെടുക്കുകയായിരുന്നു. അതിനിടെ വീടിന്റെ വാടകയ്ക്ക് വേണ്ടി പണം ചോദിച്ച് എന്നെ വിളിച്ചിരുന്നു. ഞാൻ വാടകയും വിഷു ആഘോഷത്തിനുള്ള പണവും അയച്ചു കൊടുത്തു. കേസിന്റെ കാര്യവും മനുവുമായി സംസാരിച്ചു'. -ആളൂർ വ്യക്തമാക്കി. ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ ചില മതസ്ഥർ പരേതനെത്തിരെ ക്യാമ്പെയിൽ നടത്തുന്നതായി മനുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു
PG Manu's death, through social media
